കടയ്ക്കൽ : എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ആർ. ശങ്കർ അനുസ്മരണം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേംരാജ്, യൂണിയൻ കൗൺസിലർ പാങ്ങലുകാട് ശശിധരൻ, നളിനാക്ഷൻ. മഹേശ്വരൻ, വിജയൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് കെ.എം. മാധുരി, സെക്രട്ടറി ഷീജ എന്നിവർ പങ്കെടുത്തതായി. സെക്രട്ടറി പി.കെ.ശശാങ്കൻ അറിയിച്ചു