snc-sankar
കൊല്ലം എസ്.എൻ കോളേജിൽ നടന്ന ആർ. ശങ്കർ അനുസ്മരണം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.എച്ച് പഞ്ചാപകേശൻ, കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ, സീനിയർ സൂപ്രണ്ട് എസ്. സുധ തുടങ്ങിയവർ സമീപം

കൊല്ലം: കൊല്ലം എസ്.എൻ കോളേജിൽ നടന്ന ആർ. ശങ്കർ അനുസ്മരണം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ദർശനങ്ങൾക്ക് മൂർത്ത രൂപം നൽകിയ ക്രാന്ത ദർശിയും സാമൂഹ്യപരിഷ്ക്കർത്താവുമായിരുന്ന ആർ. ശങ്കറിന്റെ പ്രസക്തി ഓരോ വർഷം കഴിയുംതോറും വർദ്ധിച്ചു വരുകയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. ആർ. ശങ്കറിന്റെ പേരിൽ എസ്.എൻ കോളേജിൽ പഠന ഗവേഷണ കേന്ദ്രവും മ്യൂസിയവും സ്ഥാപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.എച്ച് പഞ്ചാപകേശൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് സീനിയർ സൂപ്രണ്ട് എസ്. സുധ, സ്റ്റാഫ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. നിഖിൽ ചന്ദ്ര, സെക്രട്ടറി പി. അപർണ എന്നിവർ സംസാരിച്ചു.