കൊല്ലം: ലാൽ ബഹദുർ സ്റ്റേഡിയത്തിൽ ജില്ല സ്കൂൾ കായികമേളയുടെ ട്രാക്ക് ഉണർന്നു. ആദ്യദിനം പൂർത്തിയായപ്പോൾ പുനലൂർ ഉപജില്ല 59 പോയിന്റുമായി ബഹുദൂരം മുന്നിലാണ്. തൊട്ടു പിന്നിലുള്ള കൊല്ലം ഉപജില്ലയ്ക്ക് 40 പോയന്റുണ്ട്. മൂന്നാം സ്ഥാനത്തുള്ള ചാത്തന്നുർ ഉപജില്ലക്ക് 30 പോയന്റും നാലാമതുള്ള ചവറക്ക് 23 പോയിന്റും ലഭിച്ചു.
സ്കൂളുകളിൽ 35 പോയിന്റുമായി പുനലുർ സെന്റ് ഗൊരേട്ടി എച്ച്.എസ്.എസ് ഒന്നാമതാണ്. ഇൻഫന്റ് ജീസസ് തങ്കശേരി 15 പോയിന്റുമായി രണ്ടാമതും എം.റ്റി.എച്ച്.എസ് പത്തനാപുരം 11 പോയിന്റുമായി മുന്നാം സ്ഥാത്തുമുണ്ട്. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 3000ത്തോളം മത്സരാർത്ഥികളാണ് മേളയിൽ പങ്കെടുക്കുന്നത്. ദുരെനിന്നെത്തിയ കായിക താരങ്ങൾക്ക് രാത്രി താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ശനിയാഴ്ചയാണ് കായിക മേള സമാപിക്കുന്നത്. ശനിയാഴ്ച സമാപന സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.