കൊല്ലം: കാമ്പിശ്ശേരി കരുണാകരൻ ലൈബ്രറി ഏർപ്പെടുത്തിയ മികച്ച എഡിറ്റോറിയലിനുള്ള കാമ്പിശ്ശേരി കരുണാകരൻ അവാർഡിന് മാധ്യമം സീനിയർ സബ് എഡിറ്റർ കെ. മുഹമ്മദ് സുൽഹഫ് അർഹനായി. 25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡെന്ന് ലൈബ്രറി പ്രസിഡന്റ് സി.ആർ.ജോസ് പ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലൈബ്രറി സെക്രട്ടറി പി.എസ്.സുരേഷ്, വൈസ് പ്രസിഡന്റ് എ.സതീശൻ, ജോയിന്റ് സെക്രട്ടറി പി.എസ്.പ്രദീപ് ചന്ദ്രൻ, എക്‌സിക്യൂട്ടീവ് അംഗം ജയൻ മഠത്തിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.