പൂയപ്പള്ളി; അനധികൃതമായി മണ്ണ് കടത്തുന്നതിനിടെ നാല് ടിപ്പർ ലോറികൾ പോലീസ് പിടിച്ചെടുത്തു. കണ്ണനല്ലൂർ മൊട്ടക്കാവ് സ്വദേശി സൈനുദ്ദീന്റെ ഉടമസ്ഥതയിലുള്ള നാല് ടിപ്പർ ലോറികളാണ് പൂയപ്പള്ളി പൊലീസ് ഇന്നലെ വാഹന പരിശോധനക്കിടെ പിടികൂടിയത്. പിടിക്കപ്പെടാതിരിക്കാൻ ലോറിയിൽ മണ്ണ് കയറ്റിയ ശേഷം അതിനു മുകളിൽ ക്വാറി മാലിന്യം നിറച്ചാണ് ലോറികൾ സർവീസ് നടത്തിയത്. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൂയപ്പള്ളി ഇൻസ്‌പെക്ടർ വിനോദ് ചന്ദ്രൻ, എസ്.ഐ രാജേഷ്, എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒ ഗോപകുമാർ, സി.പി.ഒമാരായ ലിജു, ഷിബുമോൻ എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത് .