tem
ചാലിയക്കര പത്തേക്കർ ഭഗവതിക്കാവ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിപ്പാെളിച്ച നിലയിൽ

പുനലൂർ: തെന്മല പഞ്ചായത്തിലെ ചാലിയക്കര ഭഗവതിക്കാവ് ക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച മോഷ്ടാക്കാൾ 15,000 ത്തോളം രൂപ കവർന്നു. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. ഇന്നലെ പുലർച്ചെ നാട്ടുകാരാണ് വഞ്ചികൾ പെളിച്ചിട്ടിരിക്കുന്നത് കണ്ടത്.

ക്ഷേത്രത്തിന് മുന്നിലും പാതയോരത്തും സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചികളുടെ പൂട്ട് തകർത്താണ് പണം കവർന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. തെന്മല എസ്.ഐ വി.എസ്.പ്രവീൺകുമാരിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. കഴിഞ്ഞ ആഴ്ച ഉറുകുന്ന് പാണ്ഡവൻപാറ ശിവപാർവതി ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളും ശ്രീകോവിലും കുത്തിപ്പൊളിച്ച മോഷ്ടാക്കൾ പണവും സ്വർണ്ണാഭരണങ്ങളും കവർന്നെങ്കിലും ഈ കേസിലും പ്രതികളെ പിടികൂടാനായിട്ടില്ല.