കൊല്ലം : ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കൺവെൻഷൻ പള്ളിമുക്ക് ബി.എസ്.എ ഒാഡിറ്റോറിയത്തിൽ (സഖാവ്. സുനിൽകുമാർ നഗർ ) ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്. സുജിത്ത് ലാൽ അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ടി.പി. അഭിമന്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജോയിൻ സെക്രട്ടറി ചിന്താ ജെറോം, ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ, സെക്രട്ടേറിയറ്റ് അംഗം എസ്. ഷബീർ, ജില്ലാ കമ്മിറ്റി അംഗം എസ്.ആർ. രാഹുൽ, എൻ. കാർത്തിക് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സുജിത്ത് ലാൽ (പ്രസിഡന്റ്), റാഫി, സരിത (വൈസ് പ്രസിഡന്റുമാർ) ടി.പി. അഭിമന്യു (സെക്രട്ടറി), റിയാസ്, അഡ്വ. സി. അതുൽ (ജോയിൻ സെക്രട്ടറി), എൻ കാർത്തിക്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.