തിരുവനന്തപുരം: മൊഴി സാഹിത്യ കൂട്ടായ്‌മയുടെ രണ്ടാം വാർഷികാഘോഷവും സെമിനാറും ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് പ്രസ് ക്ലബ് ഹാളിൽ നടക്കും. വാർഷികാഘോഷങ്ങൾ മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 'ആവിഷ്കാര സ്വാതന്ത്ര്യവും ഇന്ത്യൻ എഴുത്തുകാരും" എന്ന വിഷയത്തിലാണ് സെമിനാർ. സെയ്ഫുദ്ദീൻ കല്ലമ്പലം അദ്ധ്യക്ഷത വഹിക്കും. ഡോ. ബി. ഭുവനേന്ദ്രൻ സെമിനാറിൽ വിഷയം അവതരിപ്പിക്കും. 'ഉദയകുമാറിന്റെ രചനകൾ ' എന്ന പുസ്‌തകത്തിന്റെ പ്രകാശനം, അവാർഡ് വിതരണം, മൊഴിയിലൂടെ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളുടെ രചയിതാക്കൾക്കുള്ള റോയൽറ്റി വിതരണം എന്നിവയും നടക്കും. വിവിധ സെഷനുകളിലായി ശില്പി കാനായി കുഞ്ഞിരാമൻ, ജി.എസ്. പ്രദീപ്, ടി.പി. ശാസ്‌തമംഗലം, കാര്യവട്ടം ശ്രീകണ്ഠൻ നായർ, സദാശിവൻ പൂവത്തൂർ തുടങ്ങിയവർ പങ്കെടുക്കും.