ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമ വകുപ്പും സംയുക്തമായി വയോമധുരം പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് സൗജന്യ ഗ്ലൂക്കോ മീറ്റർ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി. ഗിരികുമാർ ഗ്ലൂക്കോ മീറ്റർ വിതരണോദ്ഘാടനം നിർവഹിച്ചു. ഡി.സി.പി.ഒ രഞ്ജിനി, സൂപ്പർ വൈസർ അനിത തുടങ്ങിയവർ പങ്കെടുത്തു.