കുണ്ടറ: പേരയം സർവീസ് സഹകരണ ബാങ്കിൽ നിന്ന് വിതരണം ചെയ്ത ക്ഷേമപെൻഷൻ തട്ടിയെടുത്ത ബാങ്ക് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്നും ഭരണസമിതി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനവും ഉപരോധ സമരവും യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. കുണ്ടറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി അനീഷ് പടപ്പക്കര സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി രഘു പാണ്ഡവപുരം, മണ്ഡലം പ്രസിഡന്റുമാരായ മോഹനൻ, വിളവീട്ടിൽ മുരളി, സി.പി. മന്മഥൻ നായർ, റോസ് ജോർജ്, സിന്ദുഗോപൻ, സി.ഡി. ജോൺ, വിമല ജർമിയാസ്, വിനോദ് കുമാർ, ഓമനക്കുട്ടൻ, സദാശിവൻ, നീരൊഴുക്കിൽ സാബു എന്നിവർ സംസാരിച്ചു. കെ.വൈ. ലാലൻ നന്ദി പറഞ്ഞു.