കൊല്ലം: പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന എൻ. രാഘവേന്ദ്രൻ പോറ്റിയുടെ എട്ടാം ചരമ വാർഷികം പി.എസ്.സി എംപ്ലോയീസ് യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളിൽ നടന്ന സമ്മേളനം മുൻ മേയറും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ അഡ്വ. സബിതാബീഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് എൻ. അപ്പുക്കുട്ടൻനായർ, സംസ്ഥാന ട്രഷറർ ടി.കെ. വിജയൻ, എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി. രാജേന്ദ്രൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജെ. അനീഷ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എ. ജോയ്മോൾ നന്ദിയും പറഞ്ഞു.