കരുനാഗപ്പള്ളി: ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച്ചക്കാലം നീണ്ടുനിന്ന പരിപാടിയുടെ സമാപന യോഗം പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റ് വി.പി. ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്കു. കുട്ടികൾ കഥകളി സെമിനാറും അവതരണവും ചർച്ചയും സംഘടിപ്പിച്ചു. തുടർന്നു കഥകളിയുടെ മുദ്രാഭിനയവും, ചൊൽകാഴ്ച്ചയും പത്താം ക്ലാസ് വിദ്യാർത്ഥിനി നിരജ്ഞന അവതരിപ്പിച്ചു.
പി.ടി.എ വൈസ് പ്രസിഡന്റ് എച്ച്.എ. സലാം അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജി. ലീലാമണി, കെ.ജി. അമ്പിളി , പ്രമോദ് ശിവദാസ്, അനന്ത പാർവതി, സിന്ധുകുമാരി, റഹ്മത്ത് ബീവി, സുജ, സ്കൂൾ ലീഡർ അഷ് നാസ് എന്നിവർ പ്രസംഗിച്ചു. വിദ്യാരംഗം കോ ഓർഡിനേറ്റർ ജി.ദിലീപ് നേതൃത്വം നൽകി.