ശാസ്താംകോട്ട: പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിൽ നിർമ്മിക്കുന്ന കൺവെൻഷൻ സെന്ററിന്റെയും സുമംഗലി കല്ല്യാണ മണ്ഡപത്തിന്റെയും നിർമ്മാണ ഉദ്ഘാടനം നടന്നു. ശിവഗിരി മഠത്തിസെ സ്വാമി വിശുദ്ധാനന്ദ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. മലനട ദേവസ്വം പ്രസിഡന്റ് എസ്. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ, വൈസ് പ്രസിഡന്റ് ബിനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ശിവൻപിള്ള, ഗ്രാമ പഞ്ചായത്ത് അംഗം ആർ. രാധ, പി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. എസ്.ബി. ജഗദീഷ് സ്വാഗതവും പി.കെ. ദയാനന്ദൻ നന്ദിയും പറഞ്ഞു.