p-t-usha
മികച്ച കായിക പ്രതിഭയ്ക്കുള്ള വി. ഗംഗാധരൻ പുരസ്കാരം പി.ടി. ഉഷയ്ക്ക് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ സമ്മാനിക്കുന്നു. മേയർ വി. രാജേന്ദ്രബാബു, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു തുടങ്ങിയവർ സമീപം

കൊല്ലം: പുതിയ പ്രതിഭകളെ വാർത്തെടുക്കാൻ ജീവിതം കായികമേഖലയ്ക്കായി മാറ്റിവച്ച താരമാണ് പി.ടി. ഉഷയെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. കടപ്പാക്കട സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള വി. ഗംഗാധരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച കായിക പ്രതിഭയ്ക്കുള്ള പുരസ്കാരം പി.ടി. ഉഷയ്ക്ക് സമ്മാനിക്കുകയായിരുന്നു മന്ത്രി. മേയർ വി. രാജേന്ദ്ര ബാബു അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ വിജയാഫ്രാൻസിസ്, ഹിന്ദുസ്ഥാൻ ലാറ്റക്സ് മുൻ എം.ഡി ജി. രാജമോഹൻ, വി.ഗംഗാധരൻ സ്മാരക ട്രസ്റ്റ് ചെയർമാൻ ജി. സത്യബാബു, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എ. സത്താർ, ചിന്ത.എൽ. സജിത്ത്, ഷീബ ആന്റണി, കൗൺസിലർമാരായ മോഹനൻ, ഹണി തുടങ്ങിയവർ സംസാരിച്ചു.കടപ്പാക്കടയിലെ നവീകരിച്ച വി. ഗംഗാധരൻ പാർക്കും മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു.