satheesh-babu-52

അ​ഞ്ചാ​ലും​മൂ​ട്: ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡ്രൈ​വർ മ​രി​ച്ചു. പ​ന​യം അ​മ്പ​ഴവ​യൽ വേ​ളി​ക്കാ​ട്ട് പ​ടി​ഞ്ഞാ​റ്റ​തിൽ സ​തീ​ഷ് ബാ​ബുവാണ് (52) മ​രി​ച്ച​ത്. അ​ഞ്ചാ​ലും​മൂ​ട് ​സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു ക​ഴി​ഞ്ഞ 26ന് പെ​രു​മ​ണിൽ നി​ന്ന് യാ​ത്ര​ക്കാ​രു​മാ​യി വ​ര​വെ അ​ഷ്ട​മൂ​ടി മു​ക്കി​നു സ​മീ​പംവ​ച്ച് കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​ലി​രി​ക്കെ ഇ​ന്ന​ലെയായിരുന്നു അന്ത്യം. ഭാ​ര്യ: ഗീ​ത. മ​ക്കൾ: സ​ന്ദീ​പ്, സ​ജി​ത്ത്. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 3.30ന്. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്​ച രാ​വി​ലെ 7ന്.