bank
സഹകരണ ജനാധിപത്യ വേദി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സഹകരണ സെമിനാർ മുൻ എം.എൽ.എ ജി.പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു. നെടുങ്ങോലം രഘു, തൊടിയൂർ രാമചന്ദ്രൻ, അൻസർ അസീസ്, അഡ്വ. യൂസുഫ് കുഞ്ഞ്, എം.വി.പി.പിള്ള എന്നിവർ സമീപം.

കൊല്ലം: കേരള ബാങ്ക് രൂപീകരിക്കുന്നതിനു പിന്നിൽ വലിയ അപകടങ്ങൾ പതിയിരുപ്പുണ്ടെന്ന് സഹകരണ സെമിനാർ. സഹകരണ ജനാധിപത്യ വേദി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്കും, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും എന്ന വിഷയത്തിൽ കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് കൺവെൻഷൻ ഹാളിൽ സംഘടിപ്പിച്ച സഹകരണ സെമിനാറിലാണ് ഇത്തരത്തിലുള്ള അഭിപ്രായം ഉയർന്നത്. ബോർഡ് ഒഫ് മാനേജ്‌മെന്റെന്ന പുതിയ പരിഷ്‌കാരം കേരള ബാങ്കിൽ കൊണ്ടുവരുന്നത് പ്രാഥമിക സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ പൂർണനിയന്ത്രണത്തിലാക്കാനാണ്. നബാർഡിന്റെ അധുനിക നിബന്ധനകളും റിസർവ് ബാങ്കിന്റെ നേരത്തേ നിർദ്ദേശിച്ച 19 ഉപാധികളിൽ ചിലതും ഭാവിയിൽ പ്രാഥമിക സഹകരണ ബാങ്കുകൾ നേരിടുന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടുന്നതായും സെമിനാറിൽ അഭിപ്രായമുയർന്നു. പേരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും മുൻ എം.എൽ.എയുമായ ഡോ. ജി. പ്രതാപ വർമ തമ്പാൻ സെമിനാർ ഉദ്ഘാടനം ചെയ്തു. നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ചു. കെ.സി. രാജൻ, അൻസർ അസീസ്, തൊടിയൂർ രാമചന്ദ്രൻ, കോയിവിള രാമചന്ദ്രൻ, അഡ്വ. യൂസുഫ്, വിജയകുമാർ, രഘു എന്നിവർ സംസാരിച്ചു. ബി.പി. പിള്ള ക്ലാസെടുത്തു. വിവിധ ബാങ്ക് പ്രസിഡന്റുമാരായ രേണു ജി., കൊല്ലായിൽ സുരേഷ്, ചന്ദ്ര ബോസ്, ഉറുകുന്ന് ശശിധരൻ, തങ്കച്ചി പ്രഭാകരൻ, ജെസ്റ്റസ്, ഓമനകുട്ടൻ പിള്ള, പ്രസാദ് നാണപ്പൻ, ഏരൂർ സുഭാഷ് എന്നിവർ സംസാരിച്ചു.