dust
റേഷനരി

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് അനധികൃതമായി കടത്തി വീട്ടിലും രഹസ്യ ഗോഡൗണിലും ഒളിപ്പിച്ചിരുന്ന 83 ചാക്ക് റേഷനരി സപ്ളൈ ഓഫീസർ പിടികൂടി. ആര്യങ്കാവ് സ്വദേശി തോമസിന്റ വീട്ടിൽനിന്നും 35 ചാക്കും, തെന്മല പഞ്ചായത്ത് മാർക്കറ്റിന് സമീപത്തെ ഗോഡൗണിൽ നിന്നും 48 ചാക്കും റേഷനരിയാണ് പിടി കൂടിയത്. സപ്ളൈ ഓഫീസർ ജോൺ തോമസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.ഇത് തെന്മല സ്റ്റേഷനിലേക്ക് മാറ്റി. തമിഴ്നാട് റേഷനരി മായം കലർത്തി പൊന്നരിയാക്കി ഉയർന്ന വിലയ്ക്ക് വിപണിയിൽ വിറ്റഴിക്കാനായിരുന്നു പദ്ധതി. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു ഇത്തരത്തിലുള്ള വൻ റാക്കറ്റുകൾ ഏറെ നാളായി പ്രവർത്തിച്ചു വരികയാണെന്ന് ആക്ഷേപമുണ്ട്.