എഴുകോൺ: പേവിഷബാധയേറ്റ് യുവാവ് മരിച്ചു. കരീപ്ര ഇലയം ചരുവിള വീട്ടിൽ ബാബു ചന്ദ്രന്റെയും ചന്ദ്രികയുടെയും മകൻ പ്രക്കുചന്ദ്രൻ (29) ആണ് മരിച്ചത്. പാചക വാതക ഏജൻസിയിലെ ജീവനക്കാരനാണ്. 5ന് രാവിലെ പേവിഷബാധയേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനെ തുടർന്ന് നെടുമൺകാവിലെയും ഓടനാവട്ടത്തെയും സ്വകാര്യ ആശുപത്രികളിലും ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. 7ന് രാത്രി ഒരു മണിയോടെ മരിച്ചു.ഭാര്യ: മഞ്ജു. മക്കൾ: പ്രീജിത്, പ്രമീത.