കൊല്ലം : വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനിടെ ദമ്പതികളെ മർദ്ദിച്ച കേസിൽ യുവാവ് പിടിയിൽ. തെക്കേവിള സൗഹാർദ്ദ നഗർ ശരണ്യ ഭവനിൽ ശരത്താണ് (22) ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. രേഖകളെത്തിച്ചാൽ വാഹനം വിട്ടുനൽകാമെന്ന് പറഞ്ഞ് പ്രതിയെ തന്ത്രപരമായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.