കൊല്ലം :കേരളത്തിന്റെ പുനർ നിർമാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് ജില്ലാ ഭരണകൂടവും സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ കബഡി,വോളിബോൾ ടൂർണമെന്റ് ആവേശമാകുന്നു.
ആവേശത്തിന് മാറ്റുകൂട്ടാൻ സാന്നിധ്യമറിയിക്കുകയാണ് പ്രമുഖ വ്യക്തികൾ. കൊല്ലം ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി, ശിവഗിരി തീർഥാടന കമ്മിറ്റി ചെയർമാൻ വിശാലാനന്ദ സ്വാമി തുടങ്ങിയവരാണ് മത്സരത്തിന് ആഭിമുഖ്യം അറിയിച്ച് എത്തിയത്.
അന്തർദേശീയ താരങ്ങളടക്കം അണിനിരന്ന കബഡി,വോളിബോൾ മത്സരങ്ങളിൽ തീപാറുന്ന പോരാട്ടമാണ് നടന്നത്. ഓരോ ഘട്ടം പിന്നിടുമ്പോൾ കാണികളുടെ തിരക്കും ഏറുന്നു. കായിക മാമാങ്കം ഏറ്റെടുത്ത കൊല്ലം ജനതയുടെ ഒപ്പംചേരാൻ എത്തുന്ന പ്രമുഖർക്കെല്ലാം സംഘാടക സമിതി ഉപഹാരങ്ങൾ സമ്മാനിക്കുന്നുമുണ്ട്.
കെ ഫോർ കെ
ഇന്നത്തെ മത്സരങ്ങൾ
വോളിബോൾ
സെമി ഫൈനൽ
കബഡി (പുരുഷ വിഭാഗം)
കേരള പോലീസ് - എം.ഇ.ജി ബംഗളൂരു
ശ്രീലങ്കൻ ആർമി -സായി
ഹരിയാന ടൈഗേഴ്‌സ് - എം.ഇ.ജി ബംഗളൂരു
കേരള പോലീസ് - സായി
കബഡി (വനിതാ വിഭാഗം)
അൽവാസ് മാംഗ്ലൂർ - ഹരിയാന ടൈഗേഴ്‌സ്
എം.ജി യൂണിവേഴ്‌സിറ്റി - കേരള
കെ. സ്റ്റാർ ചെന്നൈ -ഹരിയാന ടൈഗേഴ്‌സ്
അൽവാസ് മാംഗ്ലൂർ- കേരള