x
സി.ഐ.​ടി.യു

കൊല്ലം: സി.ഐ.​ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക-കൊടിമര ജാഥകൾ ഇന്ന് നടക്കും. വൈകിട്ട് 7 ന് പൊതുസമ്മേളന വേദിയായ ക്യു.എ.സി മൈതാനത്തം പതാക ഉയർത്തും, പി. ലാലാജി ബാബു ക്യാപ്​ടനായ പതാക ജാഥ ഉച്ചയ്ക്ക് 2ന് ആര്യങ്കാവ് മുത്തുസ്വാമി ബലികുടീരത്തിൽ നിന്ന് പുറപ്പെടും. കാഷ്യു വർക്കേഴ്സ് സെന്റർ സംസ്ഥാന പ്രസിഡന്റ് കെ. രാജഗോപാൽ പതാക കൈമാറും. പുനലൂർ, കുന്നിക്കോട്, കൊട്ടാരക്കര, എഴുകോൺ, കുണ്ടറ, കരിക്കോട് എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും.
സി.ഐ.​ടി. യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ. വസന്തൻ ക്യാപ്​ടനായ കൊടിമരജാഥ വൈകിട്ട് 4ന് ചവറ സി.പി.ആശാൻ സ്മാരകത്തിൽ നിന്നാരംഭിക്കും. സി.ഐ.​ടി.യു സംസ്ഥാന സെക്രട്ടറി എൻ. പത്മലോചനൻ കൊടിമരം കൈമാറും. നീണ്ടകര, ശക്തികുളങ്ങര, കാവനാട് എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും.
വിവിധ കേന്ദ്രങ്ങൾ പിന്നിട്ടെത്തുന്ന ജാഥകൾ ചിന്നക്കട റസ്​റ്റ് ഹൗസിൽ വൈകിട്ട് 6ന് എത്തിച്ചേരും. തുടർന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ പൊതുസമ്മേളനനഗറിൽ എത്തിചേർന്ന് പതാക ഉയർത്തും. തിങ്കളാഴ്ച രാവിലെ 9ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. ചൊവ്വാഴ്ച വൈകിട്ട് 3ന് ആശ്രാമം മൈതാനത്തു നിന്നാരംഭിക്കുന്ന തൊഴിലാളി മഹാറാലി ക്യു.എ.സി മൈതാനത്ത് സമാപിക്കും. തുടർന്ന് ചേരുന്ന പൊതുസമ്മേളനം സി.ഐ.​ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം.പി ഉദ്ഘാടനം ചെയ്യും. സമ്മേളന നടപടികൾ വിജയിപ്പിക്കാൻ എല്ലാ തൊഴിലാളികളുടെയും ജാധിപത്യവിശ്വാസികളുടെയും സഹകരണമുണ്ടാകണമെന്ന് സി.ഐ.ടി.യു ജില്ലാ കമ്മി​റ്റിക്ക് വേണ്ടി പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. ജയമോഹനും അഭ്യർത്ഥിച്ചു.