കൊല്ലം: ജനതാദൾ (യു.ഡി.എഫ്) ജില്ലാ കമ്മിറ്റിയുടെയും നിയോജക മണ്ഡലം പ്രസിഡന്റുമാരുടെയും സഹ സംഘടനകളുടെ ജില്ലാ ഭാരവാഹികളുടെയും സംയുക്ത യോഗം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം. ഷഹീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.
മാവോയിസ്റ്റ് വിഷയത്തിൽ കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികൾക്കും ഭരണഘടനയ്ക്കും വിരുദ്ധമായും പത്രത്തിൽ ലേഖനമെഴുതിയ കേരളാ ചീഫ് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മംഗലത്ത് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ കെ. വിജയൻ, അയത്തിൽ അസനാരുപിള്ള, പാറയ്ക്കൽ നിസാമുദ്ദീൻ, രാജാ പനയറ, മഹിളാജനത ജില്ലാ പ്രസിഡന്റ് മിനി ഗോപൻ, ദലിത് ജനത സംസ്ഥാന ജനറൽ സെക്രട്ടറി അയത്തിൽ സുദർശനൻ, ആശ്രാമം അനിൽകുമാർ, യുവജനത ജില്ലാ പ്രസിഡന്റ് എം. മനോജ്, കല്ലുവാതുക്കൽ സോമശേഖരപിള്ള, സീതി സാഹിബ്, വാളത്തുംഗൽ അശോകൻ, തെക്കേക്കാവ് വിശ്വംഭരൻ, മുതിരപറമ്പ് അഹമ്മദ് കബീർ, ആശ്രാമം ശിവൻകുട്ടി നായർ തുടങ്ങിയവർ സംസാരിച്ചു.