പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയ പാതയിലെ ഇടമൺ സത്രം ജംഗ്ഷനിൽ സ്കൂട്ടറിൽ മിനി ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ അമ്മയ്ക്കും മകനും നിസാര പരിക്കേറ്റു. ഇവർ പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ 11മണിയോടെയാണ് സംഭവം. പുനലൂർ ഭാഗത്ത് നിന്നെത്തിയ മിനി ലോറിയാണ് സ്കൂട്ടറിൽ ഇടിച്ചതെന്ന് പരിസരവാസികൾ പറയുന്നു. തെന്മല പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.