ഭാര്യയെയും മകളെയും മർദ്ദിച്ചു
കുണ്ടറ: ഭാര്യയുടെ ഫോട്ടോ എടുത്തത് ചോദ്യം ചെയ്ത ഗൃഹനാഥന് അയൽവാസിയുടെ ക്രൂരമർദ്ദനം. പടപ്പക്കര ചോങ്കിൽ കോളനി ബിൻസി ഭവനിൽ ബെനഡിക്ട് വിൽസ(59)നാണ് മർദ്ധനമേറ്റത്.
വ്യാഴാഴ്ച പകൽ 9.30ഓടെയാണ് സംഭവം. അയൽവാസി സാബു വിലാസത്തിൽ മധു (45)വാണ് ബെനഡിക്ടിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ചത്. മൊബൈൽ ഫോണിൽ ഭാര്യയുടെ ചിത്രമെടുക്കുന്നത് കണ്ട് ചോദ്യംചെയ്ത ബെനഡിക്ടിനെ മധു കമ്പിവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തടസം പിടിക്കാനെത്തിയ ബെനഡിക്ടിന്റെ ഭാര്യ ഡോളിക്കും മകൾ ബിൻസിക്കും മർദ്ദനമേറ്റു.
തലയ്ക്കും വലതുകൈക്കും പരിക്കേറ്റ ബെനഡിക്ടിനെ കുണ്ടറ താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുണ്ടറ പൊലീസ് കേസെടുത്തു.