പത്തനാപുരം: നാലു ദിവസമായി പത്തനാപുരം സെന്റ് സ്റ്റീഫൻസ്, മൗണ്ട് താബോർ സ്‌കൂളുകളിലായി നടന്ന പുനലൂർ ഉപജില്ലാ കലോത്സവം സമാപിച്ചു. 194പോയിന്റോടെ പുനലൂർ ഗവ. എച്ച്. എസ്. എസ് ഹയർ സെക്കൻഡറി വിഭാഗം ഓവറോൾ നേടി. പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് 191 പോയിന്റോടെ രണ്ടും, പുനലൂർ ബോയ്‌സ് എച്ച്. എസ്. എസ് 182 പോയിന്റോടെ മൂന്നും സ്ഥാനങ്ങൾ നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ പുനലൂർ ഗേൾസ് ഹൈസ്‌കൂൾ 140 പോയിന്റോടെ ഒന്നും, പത്തനാപുരം മൗണ്ട് താബോർ ഹൈസ്‌കൂൾ 137 പോയിന്റോടെ രണ്ടും, വാളക്കോട് എൻ. എസ്. വി. എച്ച്. എസ് 128 പോയിന്റോടെ മൂന്നും സ്ഥാനത്തെത്തി. യു.പി വിഭാഗത്തിൽ ആര്യങ്കാവ് സെന്റ് മേരീസ് ഒന്നും, പുനലൂർ ഗേൾസ് രണ്ടും, ഇടത്തറ മുഹമ്മദൻസ്, പുനലൂർ സെന്റ് ഗൊരേറ്റി എന്നിവർ മൂന്നും സ്ഥാനങ്ങൾ നേടി. എൽ. പി വിഭാഗത്തിൽ പത്തനാപുരം മദർ സൂസൻ ഒന്നും, വിളക്കുടി ഗവ. എൽ. പി. എസ്, പി.ആർ.എൻ.എം കുന്നിക്കോട് എന്നിവർ രണ്ടും, പുനലൂർ സെന്റ് ജോൺസ് എൽ.പി.എസ് മൂന്നും സ്ഥാനങ്ങൾ നേടി. സംസ്‌കൃതോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ആവണീശ്വരം എ.പി.പി.എം ഒന്നാമതെത്തി. വാളക്കോട് എൻ.എസ്.വി ഹൈസ്‌കൂൾ, വാഴത്തോപ്പ് ഗുരുദേവ ഹൈസ്‌കൂൾ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. യു.പി വിഭാഗം സംസ്‌കൃതോത്സവത്തിൽ കറവൂർ പി.എൻ.കെ.എം.യു.പി.എസ്, ആര്യങ്കാവ് സെന്റ് മേരീസ്, ആവണീശ്വരം എ.പി.പി.എം എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. അറബി കലാമേളയിൽ ഹൈസ്‌കൂൾ തലത്തിൽ പുനലൂർ സെന്റ് ഗൊരേറ്റി ഒന്നാമതെത്തി. ഇടമൺ വി.എച്ച്.എസ്.എസ്, ചെമന്തൂർ ഹൈസ്‌കൂൾ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. യു.പിയിൽ ഇടമൺ യു.പി.എസ് ഒന്നും, പുനലൂർ സെന്റ് ഗൊരേറ്റി രണ്ടും, കാര്യറ ആർ. ബി. എം, പത്തനാപുരം സെന്റ് സ്റ്റീഫൻസ് എന്നിവർ മൂന്നും സ്ഥാനങ്ങൾ നേടി. എൽ. പി വിഭാഗത്തിൽ വിളക്കുടി ഗവ. എൽ. പി. എസ്, ഇടത്തറ മുഹമ്മദൻസ്, മൗണ്ട് താബോർ എൽ. പി. എസ് എന്നിവർ മൂന്നാം സ്ഥാനം നേടി.