cmca
നബിദിനാഘോഷത്തിന്റെ ഭാഗമായി സി. എം. സി. എ. പ്രവർത്തകർ ആശുപത്രിയിലേക്കുള്ള ഡസ്റ്റ്ബിൻ വാങ്ങി നൽകിയപ്പോൾ

ചവറ : മുസ്ലിം കൾച്ചറൽ അസോസിയേഷന്റെ (സി.എം.സി.എ) നേതൃത്വത്തിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി നീണ്ടകര താലൂക്ക് ആശുപ്രതിയിലെ കിടപ്പ് രോഗികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയും
ആശുപത്രിയിലേക്ക് ഡസ്റ്റ്ബിൻ വാങ്ങി നൽകുകയും ചെയ്തു. കൂടാതെ കിടപ്പിലായ രോഗികൾക്കാവശ്യമായ ഭക്ഷ്യധാന്യ കിറ്റുകൾ രോഗികളുടെ വീടുകളിൽ ചെന്ന് വിതരണം ചെയ്തു. കഴിഞ്ഞ വർഷം നീണ്ടകര താലൂക്ക് ആശുപ്രതിയിലേക്ക് വീൽചെയറും നൽകിയിരുന്നു. ഭക്ഷണവിതരണവും ഡെസ്റ്റ് ബിൻ ബോക്സ് വിതരണവും ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹൻലാൽ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് റമീസ്, സെക്രട്ടറി ദിൻഷാ, അംഗങ്ങളായ ഷാനവാസ്, സുജയ്, സുനീർ, ആസാദ് എം., അജിംഷാ, തൗഫീക്ക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.