പരവൂർ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കുറുമണ്ടൽ പയറ്റുവിളവീട്ടിൽ പത്മകുമാറാണ് (48) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെ നെടുങ്ങോലം പ്രസന്ന തിയേറ്റർ ജംഗ്ഷനിലായിരുന്നു അപകടം.
ജോലികഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു പത്മകുമാർ. ഇയാൾ സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറും എതിരേ വന്ന മറ്റൊരു ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന ബൈക്ക് ഓടിച്ചിരുന്ന ആദിച്ചനല്ലൂർ സ്വദേശി അഖിലിനെയും (28) നിസാരപരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ പത്മകുമാറിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും വിദഗ്ദ്ധ ചികിത്സക്കായി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരവൂർ പൊലീസ് കേസടുത്തു. മാതാവ്: കൗസല്യ. ഭാര്യ:സുനിഷ, മക്കൾ: നന്ദു നന്ദന.