തൊടിയൂർ: വാളയാർ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കല്ലേലിഭാഗം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. മാരാരിത്തോട്ടം ജംഗ്ഷനിൽ നടന്ന ധർണ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി മണ്ഡലം യു.ഡി.എഫ് കൺവീനർ തൊടിയൂർ രാമചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി ടി. തങ്കച്ചൻ, കല്ലേലിഭാഗം ബാബു, പി. സോമൻപിള്ള എന്നിവർ സംസാരിച്ചു. കെ. സുന്ദരേശൻ സ്വാഗതവും മൈതാനം വിജയൻ നന്ദിയും പറഞ്ഞു. തുടർന്ന് ജംഗ്ഷനിൽ പ്രതിഷേധ ജ്വാല തെളിച്ചു.