b
കരീപ്ര തളവൂർകോണം പാട്ടുപുരയ്ക്കൽ ഏലയിൽ കൊയ്ത്ത് ഉത്സവം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലായിൽ കൊയ്ത്ത് ഉത്സവം നടത്തി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. ഏലാസമിതി പ്രസിഡന്റ് സി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കരീപ്ര ചന്ദ്രശേഖരൻ പിള്ള, കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ, മെമ്പർമാരായ അശോകൻ, ഗീതമാണി, പ്രദീപ് കുമാർ, ഗീതാകുമാരി, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ ലൂയിസ്, ശശിധരൻ പിള്ള, രാജൻ ബാബു എന്നിവർ സംസാരിച്ചു. ഏലാ സമിതിയുടെ നേതൃത്വത്തിൽ 75 ഏക്കറിലാണ് നെൽക്കൃഷി ഇറക്കിയിരിക്കുന്നത്.