പുനലൂർ: എസ്.എൻ.ഡി.പി യോഗം 315-ാം നമ്പർ ഐക്കരക്കോണം ശാഖയിലെ യൂത്ത്മൂവ്മെന്റ് പ്രവർത്തക സമ്മേളനവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. മുൻ യോഗം ഡയറക്ടറും പുനലൂർ യൂണിയൻ കൗൺസിലറുമായ കെ.വി. സുഭാഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്. സുബിരാജ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സുനിൽ ദത്ത്, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിച്ചു ബിജു, വനിതാസംഘം ശാഖാ സെക്രട്ടറി വത്സല കുമാരി, ശാഖാ കമ്മിറ്റി അംഗങ്ങളായ എസ്. സജീവ്, ഉത്തമൻ, ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് ശാഖാ കമ്മിറ്റി ഭാരവാഹികളായി എൻ. പ്രശാന്ത് (പ്രസിഡന്റ്), കാർത്തിക് ചന്ദ് (വൈസ് പ്രസിഡന്റ്), എസ്. ആരോമൽ(സെക്രട്ടറി), ബിച്ചു ബിജു(യൂണിയൻ പ്രതിനിധി) തുടങ്ങിയ എട്ട് അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.