സ്കൂളുകളിൽ സെന്റ് ഗൊരേറ്റി 101 പോയിന്റുമായി ചാമ്പ്യൻമാർ
കൊല്ലം: ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ജില്ല സ്കൂൾ കായിക മേള കൊടിയിറങ്ങിപ്പോൾ പുനലൂർ ഉപജില്ല 222 പോയിന്റുമായി തുടർച്ചയായ അഞ്ചാം കിരീടം ചൂടി. 133.5 പോയിന്റ് നേടിയ കൊല്ലം ഉപജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. 75 പോയിന്റുമായി ചാത്തന്നൂർ ഉപജില്ല മൂന്നാം സ്ഥാനം നേടി. സ്കൂളുകളിൽ 101 പോയിന്റുമായി പുനലൂർ സെന്റെ ഗൊരേട്ടി എച്ച്.എസ്.എസ് തുടർച്ചയായ ഏഴാം കിരീടം നേടി. തങ്കശേരി ഇൻഫന്റ് ജീസസ് തങ്കശേരി 42 പോയിന്റുമായി രണ്ടാംസ്ഥാനവും പത്തനാപുരം എം.ടി.എച്ച്.എസ് 35 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.
സബ് ജില്ലാതലത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കൊല്ലം 42.5 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായി. പുനലൂർ ഉപജില്ല 38 പോയിന്റുമായി രണ്ടാംസ്ഥാനവും വെളിയം 19 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ പുനലൂർ: 75, കൊല്ലം: 58, ചാത്തന്നൂർ: 43 പോയിന്റുകൾ നേടി ആദ്യ മൂന്ന് സ്ഥാനത്തെത്തി. സീനിയർ വിഭാഗത്തിൽ പുനലൂർ 109 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായി. അഞ്ചൽ: 31, ചാത്തന്നൂർ: 43 പോയിന്റുകൾ നേടി രണ്ടും മൂന്നും സ്ഥാനത്തെത്തി.
ആൺകുട്ടികളുടെ വിഭാഗത്തിൽ പുനലൂർ ഉപജില്ല 91 പോയിന്റുമായി കിരീടം ചൂടി. ഇൗ വിഭാഗത്തിൽ കൊല്ലം 85.5 പോയിന്റു നേടി രണ്ടാമതെത്തിയപ്പോൾ 36 പോയിന്റു നേടി അഞ്ചൽ ഉപജില്ല മൂന്നാം സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിലും പുനലൂരാണ് ചാമ്പ്യന്മാർ. പുനലൂരിന്റെ പെൺപട 131 പോയിന്റു നേടി. രണ്ടാം സ്ഥാനം നേടിയ ചാത്തന്നൂർ 45 പോയിന്റ് നേടിയപ്പോൾ 43 പോയിന്റെ നേടിയ കൊല്ലം മൂന്നാം സ്ഥാനം നേടി.