കൊല്ലം: പട്ടത്താനം കാരുവള്ളി ജംഗ്ഷനിലെ 64-ാം നമ്പർ അംഗൻവാടിയുടെ ബഹുനില മന്ദിരം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് നിർവഹിച്ചു .ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗീതാകുമാരി അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സെക്രട്ടറി എ.എസ്. അനുജ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ. സത്താർ, പി.ജെ. രാജേന്ദ്രൻ, ചിന്താ എൽ. സജിത്ത്, വി.എസ്. പ്രിയദർശൻ, ഷീബാ ആന്റണി, ടി.ആർ. സന്തോഷ് കുമാർ, കൗൺസിലർ ചന്ദ്രികാദേവി തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ കൗൺസിലർ പ്രേം ഉഷാർ സ്വാഗതം പറഞ്ഞു.