കരുനാഗപ്പള്ളി: പന്മന ഗ്രാമ പഞ്ചായത്തിൽ വനിതകൾക്ക് പോത്തിൻ കുട്ടികളെ വിതരണം ചെയ്തു. പന്മന മൃഗാശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി പോത്തിൻ കുട്ടികളെ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മിനി ഓമനക്കുട്ടൻ, ഹസീന, വെറ്ററിനറി ഡോ. ജയകുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ജനറൽ വിഭാഗത്തിൽ 207 ഗുണഭോക്താക്കൾക്കും പട്ടികജാതി വിഭാഗത്തിൽ 92 ഗുണഭോക്താക്കൾക്കും ഗ്രാമ പഞ്ചായത്തിന്റെ ആനുകൂല്യം ലഭിച്ചതായി പ്രസിഡന്റ് എസ്. ശാലിനി പറഞ്ഞു. 80 കിലോ തൂക്കം വരുന്ന പോത്തിൻ കുട്ടികളെയാണ് വിതരണം ചെയ്തത്.