clipart

കൊ​ല്ലം: പ്രാ​യ​പൂർ​ത്തി​യാ​കാ​ത്ത നി​ര​വ​ധി പെൺ​കു​ട്ടി​ക​ളെ പീ​ഡിപ്പി​ച്ച കേ​സിൽ സ്​കൂൾ ബ​സ് ഡ്രൈ​വർ പി​ടി​യിൽ. കി​ളി​കൊ​ല്ലൂർ ഡീ​സന്റ് ജം​ഗ്​ഷൻ തെറ്റിച്ചി​റ സ്വ​ദേ​ശി വി​ഷ്​ണു (22)വാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ല​ത്തെ ഒ​രു സ്​കൂ​ളി​ലെ നാ​ലും അ​ഞ്ചും വ​യ​സു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ഇയാൾ പീ​ഡി​പ്പി​ച്ച​ത്. കു​ട്ടി​കൾ വീ​ട്ടി​ലെ​ത്തി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ടർ​ന്നാ​ണ് വീ​ട്ടു​കാ​രിൽ സം​ശ​യം ഉ​ട​ലെ​ടു​ത്ത​ത്.

മൂ​ന്ന് കു​ട്ടി​ക​ളു​ടെ മൊ​ഴി​ക​ളെ​ടു​ത്ത ശി​ശു​സം​ര​ക്ഷ​ണ സ​മി​തി ഇ​ട​പെ​ട്ട് പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വിൽ പോ​യ പ്ര​തി കൊ​ല്ലം ക​ള​ക്ടറേ​റ്റി​ന് സ​മീ​പം എ​ത്തി​യ​താ​യി ര​ഹ​സ്യവി​വ​രം ല​ഭി​ച്ച​തി​നെ തു​ടർ​ന്ന് പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര മാ​സ​മാ​യി പ്രതി കു​ട്ടി​ക​ളെ പീ​ഡിപ്പി​ച്ച് വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.