harshakumar
ഹർഷകുമാർ

കൊല്ലം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാവ് വൃക്ക മാറ്റിവയ്ക്കാൻ സുമനസുകളുടെ സഹായം തേടുന്നു. കടവൂർ പ്ലാവിള പുത്തൻവീട്ടിൽ ഹർഷകുമാറാണ് സഹായം തേടുന്നത്.
ഓട്ടോ ഡ്രൈവറായ ഹർഷകുമാറിന്റെ ഇരുവൃക്കകളും മൂന്ന് വർഷം മുൻപാണ് തകരാറിലായത്. ഇതോടെ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയായി. ആഴ്ചയിൽ മൂന്ന് തവണ ഇപ്പോൾ ഡയാലിസിസിന് വിധേയനാകുന്നു. എത്രയും വേഗം വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ബന്ധുക്കളുടെ സഹായം കൊണ്ടാണ് കുടുംബം പുലരുന്നത്. ഹർഷകുമാറിന് എപ്പോഴും സഹായം ആവശ്യമായതിനാൽ ഭാര്യക്കും ജോലിക്ക് പോകാൻ കഴിയുന്നില്ല. 11 വയസുള്ള മകളും അഞ്ച് വയസുള്ള മകനുമുണ്ട്. മാറ്റിവയ്ക്കാൻ വൃക്കയ്ക്കായി ഏറെ നാളായി കാത്തിരിക്കുകയാണെങ്കിലും ഇതുവരെ നടന്നില്ല. ബി പോസിറ്റീവാണ് രക്ത ഗ്രൂപ്പ്. ഫോൺ: 9847857809