blo
പുനലൂർ ഇവാനിയോസ് കോളേജും പുനലൂർ ഗവ.താലൂക്ക് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്

പുനലൂർ: പുനലൂർ ഇവാനിയോസ് കോളേജും പുനലൂർ ഗവ. താലൂക്ക് ആശുപത്രിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ ഓഫീസ് മന്ദിരത്തിന്റെ രണ്ടാമത്തെ നിലയിൽ പ്രവർത്തിക്കുന്ന കോളേജിലാണ് ക്യാമ്പ് നടന്നത്. പ്രസിൻസിപ്പൽ പി.ആർ. പ്രകാശ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി.എസ്. സുജിത്ത്, അദ്ധ്യാപകരായ അശ്വതി, ബെൻസിലാൽ, പി.ആർ.ഒ അൻവർ തുടങ്ങിയവർ സംസാരിച്ചു. ഡോക്ടർ മേരി സൻഷ്യാ, സുനിൽ മാടക്കട തുടങ്ങിയവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.