malayalam
മലയാള എെക്യവേദി കരുനാഗപ്പള്ളി മണ്ഡലം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നുവന്ന മലയാളഭാഷാ വാരാചരണം സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: മലയാള എെക്യവേദി കരുനാഗപ്പള്ളി മണ്ഡലം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നുവന്ന മലയാളഭാഷ വാരാചരണം സമാപിച്ചു. കൊറ്റപ്പള്ളി ഗവ. എൽ.പി. എസിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്തംഗം എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ വി. ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മലയാള ഭാഷയുടെ പ്രസക്തി എന്ന വിഷയത്തിൽ എം. രാമചന്ദ്രൻപിള്ളയും വായന കുട്ടികളിൽ എന്ന വിഷയത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി തൊടിയൂർ രാധാകൃഷ്ണനും ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്തംഗം മഹിളാമണി, എെക്യവേദി സംസ്ഥാന ജോയിന്റ് കൺവീനർ എൽ. ഷൈലജ, മണ്ഡലം ജോയിന്റ് സെക്രട്ടറി അനിൽ ബാബു, വൈസ് പ്രസിഡന്റ് എൻ. ശ്രീധരൻ, ആർ. മഹേശ്വരി തുടങ്ങിയവർ സംസാരിച്ചു. നിഷ സ്വാഗതവും ജാസ്മിൻ നന്ദിയും പറഞ്ഞു.