c
കൊല്ലം ചിന്നക്കട ടൗൺ മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മിലാദ് സമ്മേളനം കൊല്ലം പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് എസ്. എച്ച്. പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ചിന്നക്കട ടൗൺ മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മിലാദ് സമ്മേളനം കൊല്ലം പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് എസ്. എച്ച്. പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു.

മല്ലയുദ്ധത്തിൽ ജയിക്കുന്നവനല്ല, മറിച്ച് ഏറ്റവും പ്രതികൂലമായ സാഹചര്യത്തിലും മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നവനാണ് ശക്തൻ എന്ന നബിവചനം ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ് .ഈ നബിവചനം ജീവിതത്തിൽ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും ജില്ലാ ജഡ്ജി പറഞ്ഞു.

യു.എസിലെ ഒരു ശാസ്ത്രജ്ഞൻ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികൾ എന്ന പുസ്തകം തയ്യാറാക്കിയപ്പോൾ അതിൽ പ്രവാചകനായ മുഹമ്മദ് നബിക്ക് ഒന്നാം സ്ഥാനമാണ് നൽകിയത്‌ . ലോകത്തെ പ്രമുഖരായ പലരുടെയും അഭിപ്രായം ഇതിന് അടിവരയിടുന്നതായും ജില്ലാ ജഡ്ജി പറഞ്ഞു.
ഏറ്റവും വലിയ നീതിമാനാണ് അറേബ്യയുടെ നായകൻ മുഹമ്മദ് എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞതും ജഡ്ജി അനുസ്മരിച്ചു.

ചിന്നക്കട മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് ഹാഷിം ഷാ അധ്യക്ഷനായിരുന്നു. ചിന്നക്കട മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ വഹാബ് നഈമി മുഖ്യപ്രഭാഷണം നടത്തി.
ചിന്നക്കട മുസ്ലിം ജമാഅത്ത് ട്രഷറർ എസ്.ഷെരീഫ്,
അഡ്വ. എം. അബ്ദുൽബാരി, അഡ്വ. ആണ്ടാ മുക്കം റിയാസ്, വൈ.ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.