thazhzvz
തഴവ മഹാദേവാ ദേശായി ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന വയലാർ സ്മൃതി വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യുന്നു

തഴവ: വാക്കിനെ ആയുധം കൊണ്ട് നേരിടുന്ന കാലഘട്ടമാണിതെന്ന് വയലാർ ശരത്ചന്ദ്രവർമ്മ പറഞ്ഞു. തഴവ മഹാദേവാ ദേശായി ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന വയലാർ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയലാർ വാക്കിനെ വാക്ക് കൊണ്ട് നേരിടുമായിരുന്നെന്നും വയലാറിന്റെ കാലത്തെ മനുഷ്യ സമൂഹമല്ല ഇന്നെന്നും അദ്ദേഹം വ്യക്തമാക്കി. വി.പി. ജയപ്രകാശ് മേനോന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പി.കെ. അനിൽകുമാർ, എൽ. ഗംഗകുമാർ, എസ്. മോഹൻ, എച്ച്. അൻവർ ഹുസൈൻ, എം.സി. രാജീവ് എന്നിവർ സംസാരിച്ചു. വിവിധ അവാർഡുകൾ ശരത്ചന്ദ്രവർമ്മ വിതരണം ചെയ്തു. കെ. മോഹനൻ പിള്ള സ്വാഗതവും ഒ. ഗീത നന്ദിയും പറഞ്ഞു. തുടർന്ന് പ്രൊഫ.വി. ഹർഷകുമാറിന്റെ കഥാപ്രസംഗവും നടന്നു. ഇന്ന് വൈകിട്ട് 5ന് നാട്ടിലെ നാടക പ്രവർത്തകരുടെ ഒത്തുചേരലായ 'നാടക പെരുമ' ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്യും. പോണാൽ നന്ദകുമാർ അദ്ധ്യക്ഷത വഹിക്കും. മുഹമ്മദ് പോരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് കണ്ണൂർ നാടക സംഘത്തിന്റെ നാടകം നടക്കും.