കരുനാഗപ്പള്ളി: മദ്രസകൾ ധാർമ്മിക മൂല്യങ്ങളുടെ ഉറവിടവും മാനുഷിക മൂല്യങ്ങളുടെ കവാടവുമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ചെട്ടിയത്ത് മുക്ക് നൂറുൽ ഹുദാ - റഈസുൽ ഉലമാ ജുമാ മസ്ജിദ് മദ്രസയുടെ കലാ സാഹിത്യ മത്സരങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡന്റ് സലീം മണ്ണേൽ അദ്ധ്യക്ഷത വഹിച്ചു. ഷമീർ കുന്നുംപുറം, ഗ്രാമ പഞ്ചായത്ത് അംഗം ഗംഗാകുമാർ, ആമീൻ മന്നാനി, എൻ.എൻ. നിസാർ, ആഷിഖ് തൊടിയൂർ, അബ്ദുൽ അസീസ് മൗലവി, മുഹമ്മദ് കുഞ്ഞു മാസ്റ്റർ, മുനീർ, നവാസ് പുതുവീട് എന്നിവർ സംസാരിച്ചു. നിഷാദ്, സമദ്, നിസാർ, ഷാജി, ഷമീം എന്നിവർ നേതൃത്വം നൽകി.