കൊട്ടിയം: നബിദിനത്തിൽ കൊല്ലൂർവിള ഇർഷാദുൽ ഹുജ്ജാജ് ആൻഡ് ഇർഷാദിയാ യത്തീംഖാനയിൽ കുരുന്നുകൾ അറബിയിൽ വിദ്യാരംഭം കുറിച്ചു. കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മൺസൂർ ഹുദവിയാണ് കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്ന് നൽകിയത്. യത്തീംഖാന പ്രസിഡന്റ് സലിം ഹാജി, സെക്രട്ടറി എം.എ. ബഷീർ ഹാജി, ഷാജഹാൻ അമാനി, കൊല്ലൂർവിള മുസ്ലിം ജമാഅത്ത് പരിപാലന സമിതി പ്രസിഡന്റ് അബ്ദുൽ റഹുമാൻ, അസിസ്റ്റന്റ് ഇമാം ഫൈസൽ ബാഖവി, ഹക്കീം വഹബി വിഴിഞ്ഞം, യത്തീംഖാനാ ഭരണ സമിതി അംഗങ്ങളും ഹാജിമാരുമായ എം.ജെ. ഷറഫുദീൻ, ഇക്ബാൽ, ഡോ. ബദറുദീൻ ലബ്ബ, ഹബീബ്, താജുദ്ദീൻ, ഷാജഹാൻ, ഷിഹാബുദ്ദീൻ, ഇ.എ. ഖാദർ, നാസിമുദ്ദീൻ, അബൂബക്കർ മുസലിയാർ എന്നിവർ നേതൃത്വം നൽകി.