ഓച്ചിറ: ഗീഥാ സലാം അനുഗ്രഹീത കലാകാരനായിരുന്നെന്ന് വി. എം. സുധീരൻ പറഞ്ഞു. ഓച്ചിറ വയനകം തട്ടകത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗീഥാ സലാം നാടകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമ, സീരിയൽ, നാടകം എന്നീ മേഖലകളിൽ തന്റേതായ പ്രതിഭ പ്രകടിപ്പിച്ച ഗീഥാ സലാമിനുള്ള ഉചിതമായ ഓർമ്മപ്പെടുത്തലാണ് തട്ടകത്തിന്റെ നാടക മത്സരമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് സുജാതൻ, തോപ്പിൽ അമ്മിണിയമ്മ, പിരപ്പൻകോട് മുരളി, അനിൽ എസ്. കല്ലേലിഭാഗം, എൻ. കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ്, എൻ. അനിൽകുമാർ, കെ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. നാടക രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള പുരസ്കാരം ആർട്ടിസ്റ്റ് സുജാതന് കൈമാറി. മികച്ച നാടകത്തിനുള്ള ഗീഥാ സലാം സ്മാരക പുരസ്കാരം തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം നേടി. മികച്ച രണ്ടാമത്തെ നാടകം വള്ളുവനാട് നാദത്തിൻ്ന്റെ കാരി, മികച്ച സംവിധായകൻ മനോജ് നാരായണൻ (കാരി), മികച്ച രചന അശോക് ശശി (ഇതിഹാസം), മികച്ച നടൻ സോബി ആലപ്പുഴ (ഇതിഹാസം), മികച്ച നടി ഗ്രീഷ്മ ഉദയൻ (ഇതിഹാസം), മികച്ച ഹാസ്യതാരം കലവൂർ അലക്സ് (ചെറിയ കുടുംബവും വലിയ മനുഷ്യരും). വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി.