c
കൊട്ടാരക്കര നീലേശ്വരം റോഡിലെ വെള്ളക്കെട്ട്

കൊട്ടാരക്കര : കൊട്ടാരക്കര - നീലേശ്വരം റോഡ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് നീലേശ്വരം റോഡ് തുടങ്ങുന്ന ഭാഗമാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. റോഡിന് മദ്ധ്യഭാഗത്തായി മഴവെള്ളം കെട്ടിക്കിടന്ന് അസഹനീയമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു. റോഡിന് കുറുകെയുള്ള ഓട അടഞ്ഞതാണ് മഴവെള്ളം കെട്ടിക്കിടക്കാൻ കാരണം. വാഹനത്തിൽ വരുമ്പോൾ വെള്ളം പുറത്ത് തെറിക്കുന്നതിനെ ചൊല്ലി വാഹന യാത്രികർ തമ്മിൽ തർക്കമുണ്ടാകുന്നത് പതിവാണ്. റോഡിന് ഇരുഭാഗവും കാട് മൂടി കിടക്കുന്നതിനാൽ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ മാലിന്യം കൊണ്ട് വന്ന് തള്ളുന്നതും പതിവാണ്. നിരവധി തവണ നാട്ടുകാർ കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇവിടെ സി.സി.ടി.വി ക്കാമറ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

കൂറ്റൻ മരം നീക്കണം

സമീപത്തുള്ള ഒരു കൂറ്റൻ മരം ഒരു വർഷത്തിന് മുമ്പ് ശക്തമായ മഴയിൽ കട പുഴകി വീണിരുന്നു. ഒരു വർഷത്തിലധികമായിട്ടും മരം മുറിച്ചു മാറ്റിയിട്ടില്ല. ഈ മരം ജീർണി ച്ച് അവശിഷ്ടങ്ങൾ മാലിന്യങ്ങളോടൊപ്പം ഓടയിൽ തങ്ങി നിൽക്കുകയാണ്.