കൊല്ലം: കടൽ സാധാരണ മത്സ്യത്തൊഴിലാളികൾക്ക് അന്യമാക്കുന്നതും സ്വകാര്യമേഖലയിൽ തുറമുഖങ്ങൾ സ്ഥാപിക്കുന്നതുമായ കേന്ദ്ര സർക്കാരിന്റെ മറൈൻ ഫിഷറീസ് റഗുലേഷൻ ആൻഡ് മാനേജ്മെന്റ് ബിൽ പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ(എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കാവനാട് കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. രഘുവരൻ, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ജി. ലാലു, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു, യൂണിയൻ ജില്ലാ സെക്രട്ടറി കെ. രാജീവൻ, പി.ബി. രാജു, കൊല്ലം മധു, ബി. മോഹൻദാസ്, കെ. ഭാർഗ്ഗവൻ, രാജലക്ഷ്മി ചന്ദ്രൻ, ബിജി പീറ്റർ, അനിൽ.എസ്. പുത്തേഴം, കെ.എം. രാജഗോപാൽ, അഡ്വ. ഷാജി എസ്. പള്ളിപ്പാടൻ, യു. ബിനു, എൽ. സുരേഷ് കുമാർ, ആർ. മുരളി തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായ ഡി. പ്രസാദ് (പ്രസിഡന്റ്), കെ. യേശുദാസൻ, സംഗീത ബിനു, കെ. ലവകുമാർ, കെ. ഷാജഹഹാൻ (വൈസ് പ്രസിഡന്റ്), കെ. രാജീവൻ (ജനറൽ സെക്രട്ടറി), സേവ്യർ ജോസഫ്, ആർ. മുരളി, ടി. അഗ്നിജൻ, തോമസ് വട്ടത്തറ (അസി. സെക്രട്ടറി), കെ. ഡിക്സൺ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.