പത്തനാപുരം: നടുക്കുന്ന് എ.ടി.എം കൗണ്ടറിൽ പണം പിൻവലിക്കാനെത്തിയ ആൾ കണ്ടത് ഉഗ്രവിഷമുള്ള ശംഖ് വരയൻ പാമ്പിനെ!. ചേകം സ്വദേശി രഞ്ജിത്താണ് പാമ്പിന്റെ മുന്നിൽ അകപ്പെട്ടത്. രഞ്ജിത്ത് വരുന്നതിന് മുമ്പായി സ്ത്രീകളടക്കം നിരവധി പേർ പണം പിൻവലിക്കുന്നതിനായി എ.ടി.എമ്മിന് അകത്ത് കയറിയിരുന്നു. പരിഭ്രാന്തനായ രഞ്ജിത്ത് പുറത്ത് ചാടി നാട്ടുകാരെ വിവരം അറിയിച്ചു. സംഭവം അറിഞ്ഞതോടെ കൂടുതൽ പേർ എ.ടി.എമ്മിന് മുമ്പിൽ തടിച്ച് കൂടി. വനം വകുപ്പിനെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ജീവനക്കാരെത്തി പാമ്പിനെ വലയിലാക്കുകയായിരുന്നു. പത്തനാപുരം സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിലും നടുക്കുന്ന് എ.ടി.എമ്മിലുംമ്മിലും സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.