പുനലൂർ: എസ്.എൻ.ഡി.പി യോഗം 854-ാം നമ്പർ ഇടമൺ കിഴക്ക് ശാഖയിലെ ഉദയഗിരി മേഖലാ കുടുംബ യോഗം ചേർന്നു. മുൻ ശാഖാ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. മേഖലാ കൺവീനർ സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം മുൻ കേന്ദ്ര കമ്മിറ്റി അംഗം വത്സലാ സോമരാജൻ, ശാഖാ കമ്മിറ്റി അംഗം ബി. ശശിധരൻ, മധു സുകുമാരൻ, അശോകൻ, ശ്യാമളാ സുകുമാരൻ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സമൂഹ പ്രാർത്ഥനയും പായസ സദ്യയും നടന്നു.