shaji
എലിക്കാട്ടൂർ 1751-ാം നമ്പർ ശാഖയിൽ നടന്ന കുടുംബയോഗം രുപീകരണ യോഗവും കേരളകൗമുദി കാമ്പയിനും ആദം കോട് കെ. ഷാജി ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി തൂലിക ചലിപ്പിക്കുന്നതും നീതി നിഷേധിക്കപ്പെട്ടവർക്കായി നിലകൊള്ളുന്നതുമായ ഏക പത്രം കേരളകൗമുദിയാണെന്നും ശ്രീനാരായണീയർക്ക് കേരളകൗമുദി പ്രചോദനമാണെന്നും എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദം കോട് കെ. ഷാജി പറഞ്ഞു. എലിക്കാട്ടൂർ 1751-ാം നമ്പർ ശാഖയിൽ നടന്ന കുടുംബയോഗം രൂപീകരണവും കേരളകൗമുദി കാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖയുടെ മൂന്നാമത്തെ കുടുംബയോഗം ഗുരുദീപം - മുക്കടവ് ഭാഗം കുടുംബയോഗം എന്ന പേരിൽ രൂപീകരിച്ചു. ശാഖാ പ്രസിഡന്റ് ആർ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലറും യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വനിതാ സംഘം ട്രഷറർ മിനി പ്രസാദ്, ശാഖാ വൈസ് പ്രസിഡന്റ് ലൈല ബാബു, ശാഖാ എക്സിക്യൂട്ടീവ് അംഗം പൊന്നമ്മ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സജീവ് കുമാർ എസ്. സ്വാഗതവും തിരഞ്ഞെടുക്കപ്പെട്ട കുടുംബയോഗം ചെയർമാൻ അനൂപ് കാർത്തികേയൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി അനൂപ് കാർത്തികേയൻ (ചെയർമാൻ), അമ്പിളി പ്രസാദ് (കൺവീനർ)

സുജാത.എസ് , സോണി ശ്രീകുമാർ, അമ്പാടി കണ്ണൻ, ഇന്ദു. ബി, പൊന്നമ്മ ഗോപാലകൃഷ്ണൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.