kudumbam
കുടുംബയോഗ വാർഷികം യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ ഉദ്ഘടനം ചെയ്യുന്നു

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം 3623-ാം നമ്പർ പിറവന്തൂർ ശാഖയിലെ ഗുരുപ്രസാദം കുടുംബയോഗത്തിന്റെ വാർഷികവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ തുഷാര ദിലീപ് റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടി, വനിതാസംഘം കേന്ദ്രസമിതി അംഗം ദീപ ജയൻ,​ വനിതാസംഘം യൂണിയൻ കൗൺസിലർ സുജ അജയൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി വി.ജയകുമാർ സ്വാഗതവും കുടുംബയോഗം കമ്മിറ്റി അംഗം ലീല സതീശൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി വി.വനീഷ് (ചെയർമാൻ), തുഷാര ദിലീപ് (കൺവീനർ),​ വി. മണി, സാബു, ലീല സതീശൻ, ലേഖ, അഞ്ചു സന്തോഷ് (കമ്മിറ്റി അംഗങ്ങൾ)​ എന്നിവരെ തിരഞ്ഞെടുത്തു.