police
കൊല്ലം കളക്‌ടറേറ്റിൽ പ്രവർത്തനമാരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റ് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കളക്‌ടറേറ്റിൽ പ്രവർത്തനമാരംഭിച്ച പൊലീസ് എയ്ഡ്‌ പോസ്റ്റ് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. കളക്‌ടറേറ്റിൽ എത്തുന്ന ജനങ്ങൾക്ക് പൊലീസുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ജില്ലാ ഭരണകൂടം സിറ്റി പൊലീസുമായി ചേർന്ന് സഹായകേന്ദ്രം ആരംഭിച്ചത്. എയ്ഡ് പോസ്റ്റിന്റെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി.കെ. മധു പറഞ്ഞു.