c
ലോട്ടറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന സമ്മേളനം കൊല്ലത്ത്

കൊല്ലം: ആൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ഏഴാം സംസ്ഥാന സമ്മേളനം 15, 16 തീയതികളിൽ കൊല്ലത്ത് നടക്കുമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 15 ന് വൈകിട്ട് 4.30ന് കൊല്ലം സി.എസ്.ഐ. കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വി.ഡി.സതീശൻ എം. എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മുതിർന്ന പ്രവർത്തകരെ ആദരിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരൻ തിരിച്ചറിയൽ കാർഡ് വിതരണം ഉദ്ഘാടനം ചെയ്യും. 16 ന് രാവിലെ 10 മണിക്ക് 14 ജില്ലാ കമ്മിറ്റികളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 200 പേരുടെ പ്രതിനിധി സമ്മേളനം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൊല്ലം ജില്ലാ പ്രസിഡന്റ് ഒ.ബി. രാജേഷ്, സംസ്ഥാന സെക്രട്ടറിമാരായ പള്ളിമുക്ക് എച്ച്. താജുദീൻ, വിളയത്ത് രാധാകൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.